27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവ്.
Kerala

ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവ്.

എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകൻ ചാൾസ് (73) ബ്രിട്ടന്റെ പുതിയ രാജാവാകും. ‘കിങ് ചാൾസ് III’ എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക. സ്ഥാനാരോഹണത്തിന്റെ സമയവും ദിവസവും തീരുമാനിച്ചിട്ടില്ല.

അതേസമയം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ യുകെയിൽ പത്തുദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഇന്നലെ രാത്രി സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു രാജ്ഞിയുടെ അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.

1952 ലായിരുന്നു എലിസബത്ത് 2 ന്റെ കിരീടധാരണം. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു.

Related posts

ഞായറാഴ്ചകളിൽ തിയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ല: ഹൈക്കോടതി

Aswathi Kottiyoor

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഐസൊലേഷന്‍ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കും

Aswathi Kottiyoor

ഇ​സ്ര​യേ​ലി​ൽ കാ​ണാ​താ​യ ക​ർ​ഷ​ക​നെ ക​ണ്ടെ​ത്തേ​ണ്ട​ത് സ​ർ​ക്കാരി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം: മ​ന്ത്രി പ്ര​സാ​ദ്

Aswathi Kottiyoor
WordPress Image Lightbox