Uncategorized

തിരുവനന്തപുരം സബ് കളക്ടറിന്‍റെ ഇൻസ്റ്റ ഐ‍ഡി തപ്പി പോകുന്നവരെ…; ആള് ചില്ലറക്കാരനല്ലാട്ടോ!

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചര്‍ച്ച. സംഭവം വലിയ വാര്‍ത്തയും വിവാദവും ആയതോടെ ട്രോളുകളും മീമുകളും എല്ലാം ഇൻസ്റ്റാഗ്രാമിൽ സജീവമായി. ഇതിനിടെ സൈബര്‍ ലോകമാകെ തേടുന്നത് തിരുവനന്തപുരം സബ് കളക്ടര്‍ ആരാണെന്നാണ്. നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ‘സമാധി സ്ഥലം’ സന്ദര്‍ശിക്കാൻ എത്തിയ കളക്ടര്‍ അതിവേഗം വൈറലായി മാറി. ഈ സുന്ദരൻ കളക്ടര്‍ ആരാണെന്ന് ചോദ്യങ്ങൾ വാര്‍ത്താ മാധ്യമങ്ങളുടെയെല്ലാം റീലുകൾക്ക് താഴെ കമന്‍റുകളായി നിറയാനും തുടങ്ങി.

ആല്‍ഫ്രഡ് ഒ വി ആണ് വൈറല്‍ ആയി മാറിയ ആ സബ് കളക്ടര്‍. ആല്‍ഫ്രഡ് 2022ലാണ് ഐഎഎസ് എന്ന സ്വപ്നം നേടിയെടുക്കുന്നത്. അതിന് മുമ്പുള്ള വര്‍ഷം സിവിൽ സര്‍വീസ് പരീക്ഷയിൽ 310-ാം റാങ്ക് നേടിയ ആല്‍ഫ്രഡിന് പോസ്റ്റല്‍ സര്‍വീസില്‍ നിയമനം കിട്ടിയതാണ്. എന്നാല്‍, വലിയ ലക്ഷ്യത്തിലേക്കുള്ള കഠിനാധ്വാനം തുടരാൻ ആയിരുന്നു ആല്‍ഫ്രഡിന്‍റെ തീരുമാനം. അങ്ങനെ 2022ല്‍ ഈ കണ്ണൂരുകാരൻ സിവിൽ സര്‍വീസ് പരീക്ഷയിൽ 57-ാം റാങ്ക് സ്വന്തമാക്കി.

സൈബര്‍ ലോകത്ത് ഇത്തരത്തില്‍ സിവിൽ സര്‍വീസ് ഉദ്യോഗസ്ഥര്‍ വൈറലാകുന്നത് ആദ്യമായല്ല. കേരള കേഡറിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായെത്തിയ മെറിന്‍ ജോസഫ് ഇത് പോലെ വൈറൽ ആയി മാറിയിരുന്നു. യതീഷ് ചന്ദ്ര, ദിവ്യ എസ് അയ്യര്‍ തുടങ്ങിയവരും ഇത്തരത്തില്‍ സോഷ്യൽ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയ ഉദ്യോഗസ്ഥരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button