തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിനിയായ അഭിരാമി (12) മരിച്ചത്.
അഭിരാമിക്ക് ശരീരത്തിൽ ഏഴിടത്താണ് നായയുടെ കടിയേറ്റത്. പേവിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവയ്പ്പ് എടുത്തെങ്കിലും ആരോഗ്യനില വഷളായിരുന്നു.
ഓഗസ്റ്റ് 13നു രാവിലെ പാൽ വാങ്ങാൻ പോകവേ അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. ഓടിരക്ഷപെടാൻ ശ്രമിച്ച അഭിരാമിയുടെ മുഖത്തും കൈകാലുകളിലും നായയുടെ കടിയേറ്റിരുന്നു.