അഞ്ച് ദിസത്തില്‍ കൂടുതല്‍ ഫയല്‍ കൈയ്യില്‍ വച്ചിരുന്നാല്‍ സ്ഥാനം തെറിക്കും: മുന്നറിയിപ്പുമായി ഗതാഗത മന്ത്രി
5 ദിസത്തില്‍ കൂടുതല്‍ ഫയല്‍ കൈയ്യില്‍ വച്ചിരുന്നാല്‍ സ്ഥാനം തെറിക്കുമെന്ന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി. ഗതാഗത വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ഫയല്‍ പരിശോധനയില്‍ കര്‍ശന നിര്‍ദേശം നല്കി സര്‍ക്കുലര്‍ പുറത്തിറങ്ങി. ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് ഗതാഗത സെക്രട്ടറി കെ. വാസുകി ഉത്തരവിറക്കിയത്.
മതിയായ കാരണമില്ലാതെ ഒരു സീറ്റിലും സെക്ഷനിലും ഫയല്‍ 5 ദിവസത്തില്‍ കൂടുതല്‍ പിടിച്ചുവെക്കരുത്. ഇ ഓഫീസ് സംവിധാനമുള്ള ഓഫീസുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ സംവിധാനം പരിശോധിക്കാനും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. 5 ദിവസത്തില്‍ കൂടുതല്‍ ദിവസം ഫയല്‍ തീര്‍പ്പാക്കാതെ വച്ചാല്‍ ആ ഉദ്യോഗസ്ഥനെ എത്രയും വേഗം ചുമതലയില്‍ നിന്ന് മാറ്റുകയോ അല്ലെങ്കില്‍ സ്ഥലം മാറ്റുകയോ ചെയ്യണം.
MVD,KSRTC, KSRTC-SWIFT, KTDFC, സംസ്ഥാന ജലഗതാഗത വകുപ്പ്, ശ്രീചിത്ര കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നീ സ്ഥാനങ്ങള്‍ക്കാണ് ഉത്തരവ് ബാധകമാകുന്നത്.