പുതുവര്‍ഷത്തില്‍ പുത്തന്‍ ലുക്കില്‍ വാട്സ്ആപ്പ്; പുതിയ ക്യാമറ ഇഫക്ടുകള്‍, സെല്‍ഫി സ്റ്റിക്കറുകള്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. വാട്സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവന്നത്.
വാട്സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരവും അനായാസവുമാക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുത്തന്‍ അപ്ഡേറ്റുകള് അവതരിപ്പിച്ചുകൊണ്ട് മെറ്റ അധികൃതര്‍ വ്യക്തമാക്കിയത്. ‘ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താന്‍ പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചറുകളും ഡിസൈന്‍ അപ്ഡേറ്റുകളും അവതരിപ്പിക്കുകയാണ്. പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ സ്റ്റിക്കര്‍ പാക്കും, ക്വിക്കര്‍ റിയാക്ഷനുകളുമാണ് ഇതിലുള്ളതെന്നും’ മെറ്റ കൂട്ടിച്ചേര്‍ത്തു. 2025ല്‍ കൂടുതല്‍ ഫീച്ചറുകള്‍ വാട്സ്ആപ്പിലേക്ക് വരുമെന്നും മെറ്റയുടെ അറിയിപ്പുണ്ട്.
ക്യാമറ ഇഫക്ടുകള്‍: നിങ്ങള്‍ വീഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും ചാറ്റ് വഴി അടക്കുമ്പോഴും 30 ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം. ഈ ഫില്‍ട്ടറുകളും ഇഫക്ടുകളും നിങ്ങളുടെ ഫോട്ടോകളുടെയും വീഡിയോകളുടേയും മുഖച്ഛായ മാറ്റും.
സെല്‍ഫി സ്റ്റിക്കറുകള്‍: ഇനി മുതല്‍ നിങ്ങള്‍ക്ക് സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാം. ഇതിനായി ക്രിയേറ്റ് സ്റ്റിക്കര്‍ എന്ന ഐക്കണ്‍ തെരഞ്ഞെടുക്കുക. അതില്‍ കാണുന്ന ക്യാമറ ഓപ്ഷന് ക്ലിക്ക് ചെയ്ത് സെല്‍ഫിയെടുക്കാം. ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം.
ഷെയര്‍ എ സ്റ്റിക്കര്‍ പാക്ക്: നിങ്ങളുടെ സുഹൃത്തുക്കള്‍ ഇഷ്ടപ്പെടുന്ന സ്റ്റിക്കര്‍ പാക്കുകള്‍ കാണുകയാണെങ്കില്‍ അവ ഇനി മുതല്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും.
ക്വിക്കര്‍ റിയാക്ഷനുകള്‍: നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷന് നല്‍കാനുള്ള ഓപ്ഷന് നിലവില്‍ വാട്സ്ആപ്പിലുണ്ട്. മെസേജില്‍ ഡബിള്‍ ടാപ് ചെയ്താല്‍ ഇനി മുതല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച റിയാക്ഷനുകള്‍ സ്ക്രോള്‍ ചെയ്ത് കാണാന്‍ സാധിക്കും.