Uncategorized
കൊട്ടിയൂരിൽ അജ്ഞാത ജീവിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി.
കൊട്ടിയൂർ: കൊട്ടിയൂർ അമ്പായത്തോഡിന് സമീപം അജ്ഞാത ജീവിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കൊട്ടിയൂർ തീപ്പിരികുന്നിൽ വാഹനമിടിച്ച് ചത്ത നിലയിൽ അജ്ഞാത ജീവിയെ കണ്ടെത്തിയത്. ഇത് കടുവയുടെയോ പുലിയുടെയോ കുഞ്ഞാകാം എന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ജീവി ഏതാണെന്ന് സ്ഥിതീകരിക്കാൻ വനം വകുപ്പ് തയ്യാറായിട്ടില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജഡം നീക്കം ചെയ്തു.