Uncategorized
ഇടുക്കിയിൽ വനത്തിൽ 4 പേർ, കൈയ്യിൽ നാടൻ തോക്ക്, ഉദ്യോഗസ്ഥന് നേരെ ചൂണ്ടി, കല്ലുകൊണ്ടും ആക്രമണം; ഒരാൾ പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുകളുമായി അതിക്രമിച്ചു കടന്ന് നായാട്ടിന് ശ്രമിച്ച നാലംഗ സംഘത്തിൽ ഒരാളെ പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. വനപാലകരെ തോക്ക് ചൂണ്ടി ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ സാഹസികമായി തോക്ക് പിടിച്ചു വാങ്ങിയാണ് കീഴ്പ്പെടുത്തിയത്. വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്താണ് തോക്കുകളുമായി നായാട്ടിനായി നാലു പേർ അതിക്രമിച്ചു കയറിയത്. ഇതിൽ കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപെട്ടു.