Uncategorized
കോഴിക്കോട്ടെ പെരുമണ്ണയിൽ വൻ തീപിടിത്തം, ആക്രി കടയ്ക്ക് തീപിടിച്ചു; തീയണച്ചത് ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി
കോഴിക്കോട്: പെരുമണ്ണയിൽ ആക്രി കടയ്ക്ക് തീപിടിച്ചു. പുലർച്ചെ 2 30 ഓടെയാണ് സംഭവം. കോഴിക്കോട് നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. പെരുമണ്ണ സ്വദേശി ഷംസീറിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. സമീപത്ത് വീടുകളും ആരാധനാലയങ്ങളുമുണ്ട്. അതിനാൽ ഉടനെ തീയണയ്ക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. തുടർന്ന് നാട്ടുകാർ അഗ്നിശമന സേനയെ അറിയിച്ചു. മൂന്ന് മണിയോടെ അഗ്നിശമനസേന സ്ഥലത്തെത്തി.
മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നായി ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. തീ പൂർണമായും നിയന്ത്രണ വിധേയമായതായി ഫയർഫോഴ്സ് അറിയിച്ചു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല.