Uncategorized
കേളകം ഇൻ്റിമേറ്റ് വെൽഫെയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പി.ജയചന്ദ്രൻ അനുസ്മരണ സമ്മേളനം നടത്തി
കേളകം: കേളകം ഇൻ്റിമേറ്റ് വെൽഫെയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ ഭാവഗായകൻ പി.ജയചന്ദ്രന് ബാഷ്പാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനം നടത്തി. കേളകം ടാഗോർ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഇൻറിമേറ്റ് വെൽഫെയർ ട്രസ്റ്റ് സെക്രട്ടറി കെ.വി.അജി അദ്ധ്യക്ഷത വഹിക്കുകയും, ട്രസ്റ്റ് പ്രസിഡൻ്റ് എസ്.ടി.രാജേന്ദ്രൻ മാസ്റ്റർ സ്വാഗതം പറയുകയും കവയിത്രി അമൃത കേളകം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു..കെ.കെ.ഫ്രാൻസിസ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് പി.ജെ.ജോൺസൺ മാസ്റ്റർ, ഗീത അജേഷ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുകയും ഭാവഗായകൻ്റെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. രക്ഷാധികാരി പൗലോസ് പൊട്ടയ്ക്കൽ നന്ദി പറഞ്ഞു.