മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; പ്രതിയായ യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. കരിക്കാട് സ്വദേശി സബിത്ത് ആണ് പിടിയിലായത്. ആളു മാറിയാണ് റാഷിദിന്‍റെ വീട് ആക്രമിച്ചത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൊബൈല്‍ ഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു കടയിലെ ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു.
റാഷിദ് ആണ് കടയുടമ എന്ന് തെറ്റിദ്ധരിച്ചാണ് വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതെന്നും പ്രതി പ്രതി സബിത്ത് പൊലീസിനോട് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് നന്നമുക്ക് സ്വദേശി വെറളിപുറത്ത് മുഹമ്മദുണ്ണി എന്ന അബ്ദുവിന്‍റെ വീടിനു നേരെ ആക്രമണം നടന്നത്. അബ്ദുവിന്‍റെ മകനാണ് റാഷിദ്. മുഖം ഹെൽമറ്റ് വച്ച് മറച്ച് എത്തിയാണ് സാബിത്ത് വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. വീട് ആക്രമണത്തിൽ രാഷ്ട്രീയമില്ലെന്നും ആളുമാറിയാണ് ആക്രമണം ഉണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്.