Uncategorized

വീണ്ടും കുറഞ്ഞെന്റെ പൊന്നോ! ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില; മണിക്കൂറുകൾക്കുള്ളിൽ ഒരു പവന് ഇടിഞ്ഞത് 2040 രൂപ, ഇന്നത്തെ സ്വർണ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ​ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വ‍‌ർണത്തിന്റെ വില 1,13,400 രൂപയാണ്. ഇതോടെ ഇന്നലത്തെ വിലയിൽ നിന്ന് 1 പവൻ സ്വ‍‍‌ർണത്തിന് 2040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ ഒരു പവൻ സ്വ‍‌ർണത്തിന് 1,15, 440 രൂപയായിരുന്നു വില. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ വില 1,15,680 രൂപയായിരുന്നു.

കഴിഞ്ഞ ജനുവരി 29 ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഇപ്പോൾ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നും വിപണിയിൽ വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. വില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്ന ആകാംക്ഷയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമകളും. സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button