Uncategorized

ശവങ്ങൾ പോലെ, വെള്ളത്തിൽ പൊന്തികിടക്കുന്ന പ്രതിശ്രുത വരനും വധുവും; വൈറലായി പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, രുക്ഷവിമർശനം

ഏതാണ്ടൊരു ദശകത്തിന് മുകളിലായി വിവാഹ പൂർവ്വ ഫോട്ടോ ഷൂട്ടുകൾ വളരെ നാടകീയമായ ദൃശ്യങ്ങളാണ് പകർത്തുന്നത്. പാരമ്പര്യ – പാരമ്പ്യരേതര – സിനിമാറ്റിക്… വിഷയം എന്തുമാകട്ടെ അല്പം നാടകീയത ഇല്ലെങ്കിൽ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് എന്തോ ഒരു കുറവുള്ളത് പോലെയാണ് തോന്നുക. എന്നാൽ, കഴി‌ഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പ്രതിശ്രുത വരനും വധുവും ശവങ്ങളെ പോലെ വെള്ളത്തിൽ പൊന്തിക്കിടന്നുള്ള ഒരു മിസ്റ്റിക് പശ്ചാത്തലത്തിലുള്ള ഫോട്ടോഷൂട്ടായിരുന്നു അത്.

ശവങ്ങളെ പോലെ നവദമ്പതികൾ
വിവാഹത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുകൾക്ക് സുന്ദരമായ പ്രകൃതി ദൃശ്യങ്ങളെ പക‍ർത്തുന്ന കാലം കഴിഞ്ഞെന്ന് തെളിയിക്കുന്ന ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്. നിശചലമായ ഒരു തടാകത്തിൽ പൊന്തിവന്ന രണ്ട് ശവങ്ങൾ പോലെ പ്രതിശ്രുത വരനും വധുവും പൊന്തിക്കിടക്കുന്നു. ഇരുവരും ധരിച്ചിരിക്കുന്നത് വെള്ളനിറത്തിലുള്ള വിവാഹ വസ്ത്രങ്ങൾ. ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്ന ഫോട്ടോഗ്രാഫറുടെ നിർദ്ദേശാനുസരണം അസിസ്റ്റന്‍റ് ‘ശവങ്ങളുടെ’ വസ്ത്രങ്ങൾ ഒറിജിനലായി ഫീൽ ചെയ്യാനായി അത് കൃത്യമായി ക്രീകരിക്കുന്നത് വീഡിയോയൽ കാണാം. ഈ സമയമത്രയും വരനും വധുവും ശവങ്ങളെ പോലെ കണ്ണുകൾ അടച്ച്, അനങ്ങാതെ വെള്ളത്തിൽ പൊന്തിക്കിടക്കുന്നതും കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button