Uncategorized

ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല, പെരുമ്പാവൂരിൽ 20-20 പ്രതിസന്ധിയിൽ; ഇന്നത്തെ റോഡ് ഷോ മാറ്റി

പെരുമ്പാവൂരിൽ 20-20യിലെ ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിസന്ധി. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ല. ഇന്നത്തെ റോഡ് ഷോ മാറ്റിവച്ചു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് പരിശോധിക്കുന്നു. പെരുമ്പാവൂരിൽ 20-20 സ്ഥാനാർത്ഥിയാണ് ലക്ഷ്മിപ്രിയ. ഇന്ന് വൈകിട്ട് തീരുമാനിച്ചിരുന്ന റോഡ് ഷോയാണ് മാറ്റിവെച്ചത്. അമ്മ വൈസ് പ്രസിഡൻറ് ആണ് ലക്ഷ്മി പ്രിയ. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാണോ, പകരം മറ്റൊരാളെ കണ്ടെത്താനൊ 20-20 യിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു.
പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ലക്ഷ്മി പ്രിയ മത്സരിക്കുന്നത്. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തന്റെ ആഭിമുഖ്യം ലക്ഷ്മിപ്രിയ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. ബിജെപി ജയിച്ചാലും തോറ്റാലും മരണം വരെ തന്റെ വോട്ട് പാര്‍ട്ടിക്കായിരിക്കുമെന്ന ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.

‘നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂര്‍ എന്നത് എന്റെ തൊട്ട് അയല്‍പക്കത്തുള്ള സ്ഥലമാണ്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബിജെപി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്.

തന്നെയുമല്ല മത്സരിക്കാന്‍ സമയമായിട്ടില്ലായിരുന്നു. നമുക്കും പരുവപ്പെടണം. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം. ജനങ്ങള്‍ക്ക് അവരുടെ മനസിലുള്ള കാര്യങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യങ്ങള്‍ എന്നുള്ളത് എന്നോട് പങ്കുവെക്കാന്‍ കഴിയണം. ഞാന്‍ അത്രയും ഫ്രീയായി അവരോട് ഇടപെടണം.

ട്വന്റി20യെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഒരു പാത അവര്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. കുറച്ചുനാളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അമ്മയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു പോകുന്നുണ്ട്. അമ്മയുടെ കുടുംബസംഗമം വിജയകരമായി നടത്തി. എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിലും പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ല.

സഹപ്രവര്‍ത്തകരായ അമ്മയിലെ താരങ്ങളോട് ഒന്നും ഞാന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. അവര്‍ക്ക് ഇതൊക്കെ ഞെട്ടല്‍ ആയിരിക്കും. പ്രചാരണത്തിന് എല്ലാവരെയും പ്രതീക്ഷിക്കുന്നുണ്ട്. ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ധിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹം – ലക്ഷ്മി പ്രിയയുടെ വാക്കുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button