Uncategorized
അമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ, മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ്

നാദാപുരം: കോഴിക്കോട് അരൂരിൽ അമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ രംഗത്ത്. അരൂർ കിഴക്കയിൽ പൊയിൽ പൊക്കി (75)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് മകൻ കൃഷ്ണൻ നാദാപുരം പൊലീസിൽ പരാതി നൽകിയത്. മൃതദേഹത്തിന്റെ ഇടതു കൈക്ക് പരിക്കുകളുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
പരാതി ലഭിച്ചതോടെ, മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൃഷ്ണന്റെ സഹോദരനൊപ്പം ആയിരുന്നു അമ്മ താമസിച്ചിരുന്നത്. മാർച്ച് 12 നാണ് പൊക്കി മരിച്ചത്.




