Uncategorized

പ്രതീക്ഷയുടെ ചെറുപുഞ്ചിരി, സൈനികൻ വീരമൃത്യു വരിച്ച് അഞ്ചാം നാൾ ആണ്‍കുഞ്ഞ് പിറന്നു, പ്രത്യാശയായി ഫാരിസ്

കുവൈത്ത്: രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്‍റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഫിന്‍റെ വീട്ടിൽ പ്രതീക്ഷയുടെ ഒരു പുഞ്ചിരി ജനിച്ചു. അദ്ദേഹം വീരമൃത്യു വരിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷം, ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പിതാവിന്‍റെ ധൈര്യവും പോരാട്ട മനോഭാവവും സ്മരിച്ച് കുഞ്ഞിന് “ഫാരിസ്” എന്ന് പേരിട്ടു. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ഉദ്യോഗസ്ഥന്‍റെ വേർപാടിൽ കുവൈറ്റ് ദുഃഖിക്കുമ്പോൾ, നവജാത ശിശു പ്രതീക്ഷയുടെ പ്രതീകമായി മാറിയിരിക്കുന്നു. ‘അദ്ദേഹം നമ്മെ വിട്ടുപോയെങ്കിലും, അദ്ദേഹത്തിന്‍റെ അഭിമാനകരമായ ഓർമ്മകൾ ഈ കുട്ടിയിലൂടെ നിലനിൽക്കും’ എന്ന് അബ്ദുള്ളയുടെ പിതാവ് കണ്ണീരോടെ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button