Uncategorized

പാൽചുരത്ത് ആശുപത്രി മാലിന്യം റോഡരികിൽ തള്ളിയനിലയിൽ

കൊട്ടിയൂർ:പാൽച്ചുരം റോഡിൽ ആംപ്യൂളുകളും സിറിഞ്ചുകളും തള്ളിയ നിലയിൽ കണ്ടെത്തി.കൊട്ടിയൂർ പഞ്ചായത്ത് എൻഫോഴ്സ്സ്മെന്റ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് പാൽച്ചുരം നാലാം ഹെയർപിൻ വളവിന് സമീപത്ത് റോഡരികിൽ നിലയിൽ കണ്ടെത്തിയത്.പഞ്ചായത്ത് സെക്രട്ടറി റെജി പി മാത്യു,ഹെൽത്ത് ഇൻസ്പെക്ടർ കെ കെ മനോജ്,ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ആംപ്യൂളുകളും സിറിഞ്ചുകളും പരിശോധിച്ചു.

തുടർന്ന് പരിശോധനയ്ക്കായി ആംപ്യൂളുകളും സിറിഞ്ചുകളും ശേഖരിച്ചു.കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.വിഷയത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button