Uncategorized
കേളകത്ത്തെരുവ് നായ്കൾ മുട്ടക്കോഴികളെ കടിച്ചുകൊന്നു

കേളകം: തെരുവുനായക്കൂട്ടം കൂട്ടിൽക്കയറി മുട്ടക്കോഴികളെ കടിച്ചുകൊന്നു. കേളകം മൂർച്ചിലക്കാവ് റോഡിൽ മേമന ജോസിന്റെ വീടിനോട് ചേർന്ന് ഷെഡ്ഡിൽ വളർത്തിയിരുന്ന 25 മുട്ട കോഴികളെയാണ് തെരുവ് നായക്കൂട്ടം കഴിഞ്ഞ രാത്രി കടിച്ചു കൊന്നത്. ഇരുമ്പ് വേലികൾ തകർത്താണ് തെരുവ് നായക്കൂട്ടം കൂടിന് അകത്തു കയറിയത്. കൂട്ടിലുണ്ടായിരുന്ന മുഴുവൻ കോഴികളെയും തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. കേളകത്തും പരിസര പ്രദേശത്തും തെരുവ് നായക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. പൊതുജനങ്ങൾക്കും, വ്യാപാരികൾക്കും, വഴിയാത്രക്കാർക്കും ഭീഷണിയായി നിൽക്കുന്ന തെരുവ് നായ ശല്യത്തിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.




