Uncategorized

ആറാം തവണയും ആശ്വാസം; സ്വര്‍ണവില ഇന്നും കുറഞ്ഞു, പക്ഷെ വലിയ പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ

വിലയില്‍ ഇടിവുണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണവിലയെ വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അടിക്കടിയുണ്ടാകുന്ന വിലക്കുറവിനെ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം അവസാനം എത്തുമ്പോഴേക്കും സ്വര്‍ണവില 1.50 ലക്ഷത്തിലേക്കെത്താനും സാധ്യതയുണ്ട്. അങ്ങനയെയായാല്‍ സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് പ്രയാസമേറിയ കാര്യമായിരിക്കും.

സാധാരണയായി ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയാന്‍ നിക്ഷേരപകരെ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ യുഎസ് ട്രഷറി ആദായം ഉയരുകയും യുഎസ് ഡോളര്‍ ശക്തിപ്പെടുകയും പണപ്പെരുപ്പം ഉണ്ടാകുമോ എന്ന ഭയം രൂക്ഷമാവുകയും ചെയ്യുന്നതിനാലാണ് ഇപ്പോള്‍ സ്വര്‍ണത്തിന് വില കുറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി ആറാം തവണയാണ് സ്വര്‍ണവില കുറയുന്നത്. മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,16,720 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,590 രൂപയും. കഴിഞ്ഞ ദിവസവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഒരു ഗ്രാമിന് 45 രൂപയും പവന് 360 രൂപയുടെ കുറവുമാണ് ഉണ്ടായിട്ടുള്ളത്. അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,985 രൂപയും പവന് 95,880 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. വെളളി വിലയും ഇന്ന് കുറഞ്ഞാണ് നില്‍ക്കുന്നത്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണി വെള്ളിയുടെ ഇന്നത്തെ വിപണിവില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button