Uncategorized

തലയിൽ തുണിയിട്ട് മൂടിയ ശേഷം ക്രൂരമർദനം; യുവതിയുടെ മൊബൈലും മാലയും കമ്മലും കവർന്ന് മോഷ്ടാവ്

കളമശ്ശേരി: ജോലി സ്ഥലത്ത് നിന്നും താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിച്ച് മൊബൈലും മാലയും കമ്മലും കവർന്ന് പരിക്കേൽപ്പിച്ച അക്രമി രക്ഷപ്പെട്ടു. എച്ച് എം ടി ജംഗ്ഷനിലെ സ്ഥാപനത്തിലെ ജീവനക്കാരിയായ കണ്ണൂർ സ്വദേശിനി ജസ്ന . ഫാത്തിമക്കാണ് മർദനമേറ്റത്. രാത്രി 8 ന് ജോലി കഴിഞ്ഞ് കളമശ്ശേരി സെൻ്റ് ജോസഫ് പള്ളിക്ക് സമീപം താമസസ്ഥലത്തേക്ക് റെയിൽവേ പാലം കടന്ന് പോകും വഴിയാണ് ആക്രമണമുണ്ടായത്.

തലയിൽ തുണിയിട്ട് മൂടിയ ശേഷമാണ് മാലയും മൊബൈലും തട്ടിയെടുക്കാൻ ശ്രമിച്ചത്. മോഷണശ്രമത്തിനിടെ യുവതിയ്ക്ക് ക്രൂര മർദനമാണ് ഏൽക്കേണ്ടി വന്നത്. പെൺകുട്ടിയുടെ തലയിൽ തുണിയിട്ട് മൂടിയ ശേഷം മോഷ്ടാവ് തല അടിച്ച് പൊട്ടിക്കുകയും പെൺകുട്ടിയുടെ ശരീരത്തിൽ ആയുധം ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പെൺകുട്ടിയുടെ മാലയും,കമ്മലും,മൊബൈൽ ഫോണും കവർന്ന് കടന്നു കളഞ്ഞത്.

അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button