Uncategorized
ഡോ. ബിന്ദു സുന്ദറിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം; തിരുവനന്തപുരത്ത് നാളെ മുതല്‍ കെജിഎംഒഎ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡോ. ബിന്ദു സുന്ദറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ കെജിഎംഒഎ. തിരുവനന്തപുരം ജില്ലയില്‍ നാളെ മുതല്‍ കെജിഎംഒഎ വീണ്ടും സമരത്തിലേക്ക് കടക്കും.
ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും കെജിഎംഒഎ പ്രതിഷേധമറിയിച്ചു. സമരത്തിന്റെ ഭാഗമായി സ്പെഷ്യാലിറ്റി ഒപി സേവനങ്ങളും അടിയന്തര ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കും. പ്രശ്നപരിഹാരമായില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം വ്യാപിപ്പിക്കാനും നീക്കമുണ്ട്.




