Uncategorized
ഇ-പോസ് മെഷീൻ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം: ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. രാവിലെ മുതൽ റേഷൻ നൽകാനാകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സര്‍വര്‍ ഡൗണായാതാണ് മെഷീൻ തകരാറിലാകാൻ കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. പുനഃക്രമീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ എന്നതാണ് ഇ-പോസിന്റെ പൂർണരൂപം. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഇ-പോസ് മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷൻ വിതരണം ചെയ്യുക. റേഷൻ കടയിലെത്തുന്ന ഉപഭോക്താവ് മെഷീനിൽ വിരലടയാളം നൽകുമ്പോൾ ആധാർ ഡേറ്റാബേസിൽ നിന്ന് അർഹമായ വിഹിതം സംബന്ധിച്ച വിവരം ലഭ്യമാകും. ഇതിന്റെ പ്രിന്റ്ഔട്ട് നൽകുന്നതിനൊപ്പം ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ സന്ദേശവുമെത്തും.




