Uncategorized

വിവാഹ വാഗ്ദാനം നൽകി ഒന്നര വർഷം ലൈംഗികമായി ഉപയോഗിച്ചു; മെഡി. കോളജ് മുൻ സൂപ്രണ്ടിനെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ സൂപ്രണ്ടിനെതിരെ കേസെടുത്ത് പൊലീസ്. വിദേശത്ത് ജോലി ചെയ്ത തിരുവനന്തപുരം സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് ഡോ. സുനിൽകുമാറിനെതിരെ കേസെടുത്തത്.
നിലവിൽ മെഡി. കോളജിലെ ന്യൂറോ വിഭാ ഗം മേധാവിയാണ് ഡോക്‌ടർ. ആരോഗ്യ പ്രശ്‌നങ്ങളുമായി ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് സ്ത്രീ ഡോ. സുനിൽകുമാറിനെ പരിചയപ്പെട്ടതും അടുപ്പത്തിലായതും.
ഒന്നര വർഷത്തിലേറെയായി വിവാഹ വാ ഗ്ദ‌ാനം നൽകി തന്നെ തൃശൂരിലും തിരുവനന്തപുരത്തും എത്തിച്ച് ലൈം ഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

10 ലക്ഷത്തിൻ്റെ കാറും സ്വർണാഭരണങ്ങളും സ്ത്രീക്ക് ഡോക്ട‌ർ വാങ്ങിക്കൊടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് പുറമേ, കവടിയാറിൽ ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് സ്ത്രീ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. കേസിൽ വിശദമായ അന്വേഷണം നടത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button