Uncategorized

സ്വർണം താഴേക്ക്; തുടർച്ചയായ രണ്ടാംദിനവും വില കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയായി. ഇന്നലെ 1,18,960 രൂപയായിരുന്നു പവൻ വില. തുടർച്ചയായ രണ്ടാംദിനമാണ് വിലയിടിയുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ കുത്തനെ ഉയർന്ന വില പിന്നീട് എണ്ണ വില കുതിക്കാൻ തുടങ്ങിയതോടെ താഴോട്ടിറങ്ങുകയായിരുന്നു. ഡോളർ ശക്തിപ്പെട്ടതും സ്വർണത്തിന് തിരിച്ചടിയായി.

ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 5104 ഡോളർ എന്ന നിലയിലാണ്. വെള്ളി 84.28 ഡോളർ എന്ന നിലയിലുമാണ്. സംസ്ഥാനത്ത് വെള്ളി വില കിലോഗ്രാമിന് 2,80,000 എന്ന നിലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button