Uncategorized
പെട്ടി പാക്ക് ചെയ്തോളൂ ! താമസ വിസാ കാലാവധി കഴിഞ്ഞവർക്ക് യുഎഇയിലേയ്ക്ക് തിരിച്ചുവരാമെന്ന് അധികൃതർ

ഫെബ്രുവരി 28 ന് ശേഷം യു എ ഇ താമസ വിസ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇയിലേയ്ക്ക് തിരിച്ചുവരാമെന്നു അധികൃതർ. ഫെബ്രുവരി 28 ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവർക്ക് മാർച്ച് 31 നകം തിരിച്ചുവരാം. വിമാനത്താവളങ്ങൾ അടച്ചതിന്റെ പേരിൽ മറ്റു രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഇളവ്. തിരിച്ചുവരാൻ പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കുമെന്നും അധികൃതർ.



