Uncategorized

തള്ളി പറയുന്നത് ചെങ്കൊടിയേയും സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെയും; ജി സുധാകരനെ യൂദാസിനോട് ഉപമിച്ച് എസ്എഫ്ഐ

കോഴിക്കോട്: സിപിഐഎം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ യൂദാസിനോട് ഉപമിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. യൂദാസേ നീ മനുഷ്യപുത്രനേ ഒരു ചുംബനത്താല്‍ വഞ്ചിക്കുമോ? എന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വിശദീകരിച്ചും വ്യക്തിപരമായി താന്‍ ഈ പാര്‍ട്ടിയെ ഉപയോഗിച്ച് കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ച ശേഷം പാര്‍ട്ടിയെ അധികാര കസേരയ്ക്ക് വേണ്ടി തള്ളിക്കളയുകയാണ്. ചെങ്കൊടിയെയും സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെയും തള്ളിപറയുകയാണ് സുധാകരനെന്നും എം ശിവപ്രസാദ് കുറിപ്പില്‍ പറയുന്നു. സര്‍വാധികാരിയായ സര്‍ സിപിയെ ചോദ്യം ചെയ്യാന്‍ മടിക്കാത്ത ആലപ്പുഴയിലെ തൊഴിലാളി വര്‍ഗം നിങ്ങളെ തെരുവില്‍ ചോദ്യം ചെയ്യുമെന്നും എസ്എഫ്‌ഐ നേതാവ് പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button