Uncategorized
ഒരു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നു; കുറ്റം സമ്മതിച്ച് അമ്മ.

തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. അശ്വതി സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. അനക്കമില്ലാതെ കിടന്ന കുഞ്ഞിനെയാണ് ആശുപത്രിയിൽ എത്തിച്ചത്. അമ്മൂമ്മ തൊഴിലുറപ്പ് ജോലിയ്ക്കു പോയി തിരിച്ചു വന്നപ്പോൾ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കൈവിരൽ പാടുകളുണ്ടായിരുന്നു. മരണത്തിൽ സംശയമുടലെടുത്തതിനെത്തുടർന്ന് അമ്മയെ പൊലീസ് ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് അശ്വതി കുറ്റസമ്മതം നടത്തി. കുട്ടിയ്ക്ക് അസുഖങ്ങൾ വരുമായിരുന്നെന്ന് അമ്മ പറഞ്ഞു.




