Uncategorized

തൃശൂര്‍ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ മരിച്ചു

തൃശൂർ: ചിമ്മിനി വനത്തിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാറാണ് (42) മരിച്ചത്. ഉള്‍ക്കാട്ടില്‍ വിറകുതോട് ഭാഗത്ത് വച്ചാണ് സംഭവം. ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ ജോലിക്കിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button