Uncategorized
ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ ആനപ്രതിരോധ മതിലിന് മുകളിലൂടെ വൈദ്യുത തൂക്കുവേലി സ്ഥാപിച്ചു

ചെട്ടിയാംപറമ്പ്: കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ ആന പ്രതിരോധ മതിൽ കടന്ന് ജനവാസ മേഖലയിലേക്ക് കാട്ടാനകൾ എത്തുന്നത് തടയുന്നതിനായി മതിലിന് മുകളിലായി വൈദ്യുത തൂക്കുവേലി സ്ഥാപിച്ചു. കൊട്ടിയൂർ റെയിഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് വൈദ്യുത തൂക്കുവേലി സ്ഥാപിച്ചത് . 600 മീറ്റർ നീളത്തിലാണ് വൈദ്യുതി വേലി സ്ഥാപിച്ചിട്ടുള്ളത്. പൂക്കുണ്ട് ഉന്നതി മുതൽ പാലത്തിങ്കൽ പടി വരെയുള്ള ഏരിയയിലാണ് തൂക്കു വേലി സ്ഥാപിച്ചത്. കൊട്ടിയൂർ, മണത്തണ, കീഴ്പ്പള്ളി സെക്ഷനിലെ ഫോറസ്റ്റ് ജീവനക്കാരും പ്രദേശവാസികളും ചേർന്നാണ് വൈദ്യുത തൂക്കു വേലിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.




