Uncategorized

നിങ്ങളുടെ ഏതൊരു ന്യായമായ ആവശ്യത്തിനും ഡിവൈഎഫ്ഐ കൂടെയുണ്ടാകും’: എൽ പി സ്കൂൾ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച് എ എ റഹീം

സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുന്ന എൽ പി സ്കൂൾ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച് എ എ റഹീം. ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ കേട്ട ശേഷം അവരുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം സംഘടന ഉറച്ചുനിൽക്കുമെന്ന് എംപി പറഞ്ഞു. കുറച്ചുദിവസങ്ങൾക്ക് മുൻപ് സമരക്കാർ ഡി.വൈ.എഫ്.ഐ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരാതികളും ബോധിപ്പിച്ചിരുന്നു.

ഇതിന്റെ ഭാ​ഗമായാണ് എംപി സമരക്കാരെ നേരിട്ട് കാണാനെത്തിയത്. ഉദ്യോഗാർത്ഥികളുടെ സാന്നിധ്യത്തിൽ തന്നെ സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. നിയമന നടപടികളുമായി ബന്ധപ്പെട്ട ഫയൽ നീക്കം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ നിലവിൽ സ്വീകരിച്ചിട്ടുണ്ടെന്ന് റഹീം എംപി സമരക്കാരെ അറിയിച്ചു.

നിലവിലെ റാങ്ക് ലിസ്റ്റിന് ഇനിയും രണ്ടു വർഷത്തെ കാലാവധി ബാക്കിയുണ്ട്. മൂന്ന് വർഷ കാലാവധിയുള്ള ലിസ്റ്റിൽ നിന്ന് പരമാവധി ആളുകൾക്ക് നിയമനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം ആളുകൾക്കും സ്ഥിരനിയമനം നൽകാൻ സാധിച്ചിരുന്നു. ഈ റാങ്ക് ലിസ്റ്റിന്റെ കാര്യത്തിലും സമാനമായി ഡി.വൈ.എഫ്.ഐ ഉറപ്പ് നൽകുമെന്നും എംപി പറഞ്ഞു. ഉദ്യോഗാർത്ഥികൾ നടത്തിയത് വളരെ ജനാധിപത്യപരമായ രീതിയുള്ള സമരരീതിയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button