Uncategorized
എറണാകുളത്ത് ബിബിഎ വിദ്യാര്‍ത്ഥി കോളേജിന് സമീപത്തെ പിജിയിൽ മരിച്ച നിലയിൽ

എറണാകുളം: രാജഗിരി കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. കോളേജിന് സമീപം പിജിയിലാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട സ്വദേശി ആബിനർ ആണ് മരിച്ചത്. ഇന്നലെ രാത്രി കൂടെ താമസിക്കുന്ന സഹപാഠികൾ ആണ് ആബിനറെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ആബിനറുടെ അച്ഛനും അമ്മയും വിദേശത്താണ്.




