Uncategorized

മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവച്ചേക്കും; മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടേക്കും, ആരോപണം അതീവ ഗുരുതരമെന്ന് സിപിഐഎം

ഭാര്യയുടെ ഗുരുതര ആരോപണത്തിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവച്ചേക്കും. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടേക്കും. ആരോപണം അതീവ ഗുരുതരമെന്ന് സിപിഐഎം ആരോപിച്ചു. ആരോപണം തിരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്ന് നേതൃത്വത്തിന് ആശങ്ക. വിശദീകരണം തേടുന്ന മുഖ്യമന്ത്രി രാജിവെക്കാൻ ആവശ്യപ്പെട്ടേക്കും. വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം രണ്ടുദിവസത്തിനകം ചേർന്നേക്കും. മന്ത്രിയെ മാറ്റി നിർത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ ഗുരുതര ആരോപണം, എൽഡിഎഫ് ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരം സിപിഐഎം നേതാക്കളെ അറിയിച്ചു. സിപിഐഎം സംസ്ഥാന നേതൃത്വത്തിലും ആലോചന നടക്കും. സിപിഐ മന്ത്രിമാർ മന്ത്രിസഭയ്ക്ക് മുമ്പ് സംസ്ഥാന സെക്രട്ടേറിയുമായി ആലോചിക്കും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോൾ തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കാനാണ് എൽഡിഎഫ് നീക്കം. ​ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും.

ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംഭവങ്ങൾ വിശദീകരിക്കാൻ സാധ്യത ഉണ്ട്. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ കൊടുത്ത പരാതിയിലും തുടർനടപടി ആയിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. വിവാദങ്ങൾക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button