Uncategorized

‘കാലൻ കോഴി പത്തനാപുരത്ത് വേണ്ട’; KSRTC ബസിൽ ഫ്‌ളക്‌സ് കെട്ടിവെച്ച് ഗണേഷ് കുമാറിനെതിരെ KSU ന്റെ പ്രതിഷേധം

വയനാട്: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു. മന്ത്രിക്കെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പത്തനാപുരത്തായിരുന്നു കെഎസ്‌യുവിൻ്റെ പ്രതിഷേധം. ‘കാലൻ കോഴി പത്തനാപുരത്ത് വേണ്ട’ എന്നെഴുതിയ ഫ്ളക്സ് കെഎസ്ആർടിസി ബസിൽ കെട്ടിവെച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രി രാജിവെയ്ക്കണമെന്നായിരുന്നു ആവശ്യം.
മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് വനിതാ പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട്ടിലെ കൽപ്പറ്റയിലും കോൺഗ്രസ് വനിതാ പ്രവർത്തകർ തിരുവനന്തപുരത്തുമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിയെ കൈയിലേന്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റ് വളഞ്ഞായിരുന്നു കോൺഗ്രസ് വനിതാ പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി
അതിനിടെ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ രം​ഗത്തെത്തി. മന്ത്രിയുടെ ഭാര്യ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. ഇത് കേരളത്തിലെ സ്ത്രീ സുരക്ഷയുടെ ഗതിയാണ് വ്യക്തമാക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ധാർമികത എംഎൽഎ മാർക്ക് മാത്രമല്ല മന്ത്രിക്കും ബാധകമാണ്. ഗണേഷ് കുമാർ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെയ്ക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button