Uncategorized
വനിത ജനപ്രതിനിധികളെ ആദരിച്ച് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല

കേളകം : വനിതദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ കേളകം , കൊട്ടിയൂർ ഗ്രാമ പഞ്ചായത്തുകളിലെ വനിത ജന പ്രതിനിധികളെ മേഖല ഭാരവാഹികളുടെ നേതൃത്വത്തിൽ ആദരിച്ചു. മേഖല വൈസ് പ്രസിഡൻ്റ് അതുല്യ രാജേഷ് പനച്ചിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി.വൈ.എം സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിമൽ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ക്രിസ്റ്റി ആഞ്ചേരിൽ , സെക്രട്ടറി നിയ മരിയ ജെയ്സൺ , ആനിമേറ്റർ സി. ദിവ്യ എസ്. എച്ച് , കോർഡിനേറ്റർ എൽസ ആനികുടിൽ, കൊട്ടിയൂർ യൂണിറ്റ് അസി.ഡയക്ടർ ഫാ. ഷിന്റോ,കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് അമൽ സെബാസ്റ്റ്യൻ,ചുങ്കക്കുന്ന് യൂണിറ്റ് പ്രസിഡണ്ട് കിഷോർ, എക്സിക്യൂട്ടീവ് മെമ്പർ അരുൺ സജി, അമ്പായത്തോട് യൂണിറ്റ് സെക്രട്ടറി ഷോൺ സണ്ണി എന്നിവർ പങ്കെടുത്തു.




