Uncategorized
ഇടിവിന് ഇടവേള; സ്വർണവില മുകളിലേക്ക്

കോഴിക്കോട്: തുടർച്ചയായ അഞ്ച് ദിവസത്തെ ഇടിവിനൊടുവിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 1840 രൂപ വർധിച്ച് 1,20,000 രൂപയായി. ഗ്രാമിന് 230 രൂപ വർധിച്ച് 15,000 രൂപയായി. ഇന്നലെ 1,18,160 രൂപയായിരുന്നു പവൻ വില. ഇന്നലെ രണ്ടുതവണയായി ആകെ 1280 രൂപയുടെ കുറവുണ്ടായിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അയവില്ലാതെ തുടരുന്നതാണ് ഇന്ന് സ്വർണവില വർധിക്കാനിടയാക്കിയത്. യുദ്ധത്തിന്റെ തുടക്കത്തിൽ വൻതോതിൽ ഉയർന്ന വില പിന്നീട് താഴ്ന്നിരുന്നെങ്കിലും, യുദ്ധം നീണ്ടേക്കുമെന്ന ട്രംപിൻ്റെ ഇന്നലത്തെ പ്രസ്താവനക്ക് പിന്നാലെ വില ഉയരുകയായിരുന്നു.
ആഗോളവിപണിയിൽ സ്വർണം രണ്ട് ശതമാനത്തിലേറെ മുന്നേറി. ട്രോയ് ഔൺസിന് 100 ഡോളർ വർധിച്ച് 5171 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി 3.4 ശതമാനം വർധിച്ച് 84.54 ഡോളറിലെത്തി.




