Uncategorized

16കാരനെ തലയ്ക്കടിച്ചുകൊന്ന ശേഷം മാംസം ഭക്ഷിക്കാൻ ശ്രമം; പ്രതി ഗുഡ്ഡ പട്ടേൽ പിടിയിൽ, സംഭവം മധ്യപ്രദേശിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ പതിനാറുകാരനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാൻ ശ്രമം. ഗുഡ്ഡ പട്ടേൽ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാൻ ശ്രമിച്ചത്. ഒരു കാരണവും ഇല്ലാതെയായിരുന്നു കൊലപാതകം.

പട്ടാപ്പകൽ, ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം. സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പതിനാറുകാരനായ ഭാരത് വിശ്വകർമയെയാണ് ഗുഡ്ഡ പട്ടേൽ ആക്രമിച്ചത്. കമ്പിവടി കൊണ്ട് കുട്ടിയെ തലയ്ക്കടിച്ചുവീഴ്ത്തിയ ഗുഡ്ഡ പട്ടേൽ പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് ഗുഡ്ഡ പട്ടേൽ കുട്ടിയുടെ രക്തം കുടിച്ചു. പിന്നാലെ തലയിൽ നിന്നുള്ള മാംസം ഭക്ഷിക്കാനും ശ്രമിച്ചു എന്നാണ് സംഭവം നേരിട്ടുകണ്ടവരുടെ വിവരണം. ശേഷം സമീപത്തെ പാടത്തിലേക്ക് ഓടി രക്ഷപ്പെട്ട ഇയാളെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്.ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം എന്നാണ് വിവരം. കുട്ടിയെ അടിച്ചുവീഴ്ത്തിയ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തേയ്ക്ക് ഓടിക്കൂടിയിരുന്നു. പിന്നാലെ കണ്ടത് ഗുഡ്ഡ പട്ടേലിന്റെ ഞെട്ടിക്കുന്ന പ്രവർത്തിയാണ്.

ജയിലിൽ നിന്നിറങ്ങി അധിക ദിവസം ആകുന്നതിന് മുമ്പേയാണ് ഗുഡ്ഡ പട്ടേൽ ഇത്തരത്തിൽ കൊലപാതകം നടത്തിയത്. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതിനാണ് ഗുഡ്ഡ ജയിൽ ശിക്ഷ അനുഭവിച്ചത്. ഒരു കാരണവും ഇല്ലാതെയാണ് കുട്ടിയെ ഇയാൾ ആക്രമിച്ചത്. സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നടന്നതെന്നും എന്താണ് നടന്നതെന്ന് മനസിലാകുന്നില്ലെന്നും കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button