Uncategorized

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, മലയാളിയായ എസ് ശ്രുതിക്ക് 18ാം റാങ്ക്

ന്യൂഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (upsc) 2025 ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രാജേശ്വരി സുവേ രണ്ടാം റാങ്കും അഖൻഷ് ദള്ള് മൂന്നാം റാങ്കും നേടി. മലയാളിയായ എസ് ശ്രുതി 18ാം റാങ്കും ശ്രീജ ജെ എസ് 57ാം റാങ്കും ഗോപിക ബി 105ാം റാങ്കും നേടി. അജയ് ആര്‍ രാജ് 109ാം റാങ്കും ശ്രീലക്ഷ്മി വി സി 133ാം റാങ്കും സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരളത്തിൽ നിന്ന് നിരവധി പേർക്ക് പരീക്ഷയിൽ യോഗ്യത നേടാൻ കഴിഞ്ഞു. ആകെ 958 പേർ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടി.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27 ന് അവസാനിച്ചു. അഭിമുഖം അവസാനിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ യു പി എസ്‌ സി അന്തിമ ഫലം പ്രഖ്യാപിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഇത്തവണയും ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിച്ചു.

യുപിഎസ്‌സി സിഎസ്‌ഇ അന്തിമഫലം ‘ഫൈനൽ റിസൾട്ട്’ വിഭാഗത്തിൽ പിഡിഎഫായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെറിറ്റ് ക്രമത്തിൽ ഉദ്യോഗാർത്ഥികളുടെ പേരുകളും റോൾ നമ്പറുകളും കാണാൻ കഴിയും. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button