Uncategorized

സ്വ‌ർണം വാങ്ങാൻ ഇത് ബെസ്റ്റ് ടൈം; വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

സംസ്ഥാനത്തെ സ്വർണവില കഴിഞ്ഞ ദിവസങ്ങളിലായി ഏറിയും കുറഞ്ഞും മാറിമാറിയുകയാണ്. ഇന്നിതാ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിനിൽക്കുകയാണ് സ്വർണവില. 1,18,880 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില.

ഇന്നലെ 119440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. 560 രൂപയുടെ കുറവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. 14,929 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ഒരു ​ഗ്രാം സ്വർണം വാങ്ങാൻ ചെലവാക്കേണ്ടിവന്നിരുന്നത് 14,930 രൂപയാണ്.

ലോകം യുദ്ധഭീതിയിൽ നിൽക്കെയാണ് സ്വർണവിലയിലും അനിശ്ചിതത്വം നിലനിൽക്കുന്നത്. വിപണിയുടെ പോക്ക് എങ്ങോട്ടെന്ന് വി​ദ​ഗ്ധരുൾപ്പെടെ വ്യക്തമായി പിടികിട്ടാത്ത നിലയാണ്. അനിശ്ചിതാവസ്ഥ നില നിൽക്കുന്ന സാഹചര്യത്തിൽ ഇനിയും സ്വർണ വില ഉയരുമെന്നാണ് വിപണി നിരീക്ഷിച്ചവർ പ്രതീക്ഷിച്ചത്. എന്നാൽ അത് തെറ്റിച്ചാണ് സ്വർണവില താ‍ഴോട്ടേക്ക് പതിക്കുന്നത്.

അതേസമയം ഏതാനും ദിവസങ്ങൾ നീണ്ട തകർച്ചയ്ക്കും ആശങ്കയ്ക്കും വിരാമമായിട്ട് ഓഹരിവിപണി തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് റിപ്പോർട്ട്. ക‍ഴിഞ്ഞ ദിവസം സെൻസെക്സ് 900 ഓളം പോയിന്റുയർന്ന് 80,015.90 പോയിന്റിൽ അവസാനിച്ചപ്പോൾ നിഫ്റ്റി 285 പോയിന്റ് ഉയർന്നു 24,765.90 പോയിന്റിൽ ക്ലോസ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button