ഹോളി ആഘോഷിക്കാനെത്തിയ നാല് വയസുകാരൻറെ മേൽ തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശിയുടെ ക്രൂരത

ഹോളി ആഘോഷത്തിനിടെ തന്‍റെ മേൽ ചായമെറിഞ്ഞ നാല് വയസുകാരന്‍റെ മേലേച്ച് തളിച്ച വെള്ളമൊഴിച്ച് മുത്തശ്ശി. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലിയിൽ കോരാടിയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ദേശത്ത് തിളച്ച വെള്ളം വീണതിന് പിന്നാലെ നിലവിളിച്ച് ഓടുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ മുത്തശ്ശിക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ചൂട് വെള്ളം വീണ് പോള്ളലേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ചൂട് വെള്ളമൊഴിച്ച് മുത്തശ്ശി
സിസിടിവി ദൃശ്യങ്ങളിൽ വീടിന് പുറത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ മുത്തശ്ശിയും മറ്റൊരു സ്ത്രീയും മുതിർന്ന ഒരു കുട്ടിയും മറ്റ് രണ്ട് പേരെയും കാണാം. വീട്ടിൽ നിന്നും നിറങ്ങൾ ചീറ്റിക്കുന്ന കളിപ്പാട്ടവുമായി എത്തിയ കുട്ടി മുത്തശ്ശിക്ക് നേരെ തന്‍റെ കളിപ്പാട്ടം നീട്ടുന്നു. മുത്തശ്ശി ഇത് പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി നിറങ്ങൾ കലർത്തിയ വെള്ളം മുത്തശ്ശിക്ക് നേരെ ചീറ്റുന്നു. ഇതിൽ കുപിതയായ മുത്തശ്ശി പെട്ടെന്ന് തന്‍റെ കൈയിലിരുന്ന ബക്കറ്റിലുണ്ടായിരുന്ന ചൂട് വെള്ളം, എല്ലാവരും കാണ്‍കെ കുട്ടിയുടെ തലവഴി ഒഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.




