Uncategorized

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് കൂലിയില്ല; പ്രതിഫലം കിട്ടാതെ സ്വകാര്യ ബസ് ജീവനക്കാർ, സബ് കലക്ടർക്ക് പരാതി നൽകി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച സ്വകാര്യ ബസുകൾക്കും ടാക്സികൾക്കും ഇതുവരെ വാടക ലഭിച്ചില്ലെന്ന് പരാതി. സർക്കാർ നിശ്ചയിച്ച താരിഫ് പ്രകാരം നൽകേണ്ട തുക പല സ്ഥലങ്ങളിലും വെട്ടിക്കുറച്ചെന്ന ആരോപണവുമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് രംഗത്തെത്തിയത്. ഇന്ധന വിലവർധനയും ചെലവും മൂലം നട്ടം തിരിയുന്ന ഡ്രൈവർമാർക്കും ഉടമകൾക്കും ഇരട്ട പ്രഹരമായി മാറിയിരിക്കുകയാണ് അധികൃതരുടെ ഈ അനാസ്ഥ.

തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കാനും പോളിംഗ് സാമഗ്രികൾ കൊണ്ടുപോകാനുമായി വിന്യസിച്ച സ്വകാര്യ ബസുകൾക്ക് സർക്കാർ താരിഫ് പ്രകാരം പ്രതിദിനം 6,400 രൂപയാണ് വാടകയായി നൽകേണ്ടത്. തെരഞ്ഞെടുപ്പിനായി വിട്ടുകൊടുത്ത ബസുകൾ പല ഇടങ്ങളിലും മൂന്നാം ദിവസമാണ് തിരികെ നൽകിയത്. താരിഫ് അനുസരിച്ച് മൂന്ന് ദിവസത്തേക്ക് 18,300 രൂപ ലഭിക്കേണ്ടതുണ്ടെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളിലും വ്യത്യസ്ത രീതിയിലാണ് വാടക കണക്കാക്കിയതെന്നും
കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രം 100 ബസുകളാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിന് വിട്ടുകൊടുത്തത്. ജില്ലയിൽ ആകെ മുന്നൂറോളം ബസുകൾ ഇത്തരത്തിൽ ഓടി. പല തദ്ദേശ സ്ഥാപനങ്ങളിലും പല രീതിയിലാണ് താരിഫ് കണക്കു കൂട്ടുന്നത്. വടകരയിലെ ബസുകൾക്ക് 13,200 രൂപയാണു കണക്ക്. ചിലയിടത്ത് 8,200 രൂപയും കണക്കാക്കി. ബസ് ഉടമകൾ കലക്ട‌റെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള സബ് കലക്ടറെയും കണ്ട് പരാതി അറിയിച്ചിട്ടുണ്ട്. ബില്ലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും പാസാകുന്ന മുറയ്ക്ക് തുക നൽകുമെന്നുമാണ് അധികൃതർ അറിയിച്ചത്.

തുക തദ്ദേശ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുമെന്നായിരുന്നു അധികൃതർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ ഇപ്പോൾ ‘സർക്കാരിന്റെ കയ്യിൽ പണമില്ല’ എന്ന മറുപടിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button