Uncategorized

വയനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

വയനാട്: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവ് ആണ് മരിച്ചത്. കാട്ടാന ആക്രമണമെന്നാണ് സംശയം. വീടിനടുത്തുള്ള പറമ്പിൽ ആണ് രജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയതായിരുന്നു രജീവ്. രാത്രി കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് വീണ് കിടക്കുന്നത് കണ്ടത്. പുറമേ കാണുന്ന പരുക്കുകൾ ശരീരത്തിൽ ഇല്ലെന്നാണ് വിവരം.
സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകളും കണ്ടെത്തി. സ്ഥിരമായി കാട്ടാനശല്യമുള്ള പ്രദേശമാണ് വടക്കനാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button