ഒമാനിൽ എണ്ണക്കപ്പലിനുനേരെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, കപ്പലിൽ 16 ഇന്ത്യക്കാർ

ഒമാൻ തീരത്ത് എണ്ണക്കപ്പലിനുനേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സുൽത്താൻ ബാബൂസ് തുറമുഖത്തിന് അടുത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ഡ്രോൻ ബോട്ടാണ് ഇറാൻ ഉപയോഗിച്ചത്. കപ്പലിൽ 16 ഇന്ത്യക്കാരുണ്ടായിരുന്നു. അവരെ ഒഴിപ്പിച്ചുവെന്നാണ് വിവരം.ദോഹ വിമാനത്താവളവും ഇറാൻ ആക്രമിച്ചു. ഇറാന്റെ ആക്രമണം വിഫലമാക്കിയെന്നാണ് ഖത്തർ പറയുന്നത്. മറുപടി നൽകാതിരിക്കാനാകില്ലെന്ന് ഇറാന് മുന്നറിയിപ്പ് നൽകുമ്പോൾ, നിലവിൽ ഇറാനുമായി ചർച്ചകൾക്കില്ലെന്നാണ് ഖത്തറിന്റെ നിലപാട്. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ മരണം 555 ആയി. ഇറാനിലെ 130ലേറെ നഗരങ്ങൾ ഭീതിയുടെ മുൾമുനയിലാണെന്നും ആയിരക്കണക്കിന് പേർക്ക് പരുക്കേറ്റുവെന്നും ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി പറയുന്നു.
രാജ്യത്തെ ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചുവെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ആണവ വികിരണത്തിന് സാധ്യതയെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ബുഷെഷർ ന്യൂക്ലിയർ പവർ പ്ലാന്റ്, ടെഹ്റാൻ റിസർച്ച് റിയാക്ടടർ എന്നിവയ്ക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്.രാജ്യത്തെ ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചുവെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ആണവ വികിരണത്തിന് സാധ്യതയെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ബുഷെഷർ ന്യൂക്ലിയർ പവർ പ്ലാന്റ്, ടെഹ്റാൻ റിസർച് റിയാക്‌ടർ എന്നിവയ്ക്കക്ക് നേരെഎന്നാൽ ആണവ നിലയങ്ങൾ ആക്രമിച്ചതായി നിലവിൽ സ്ഥിരീകരണം ഇല്ലെന്നും നതാൻസിലെ ആണവ സമ്പുഷ്ടീകരണ സമുച്ചയമാണ് ആക്രമിച്ചെതന്നുമാണ് ഐഎഇഎയുടെ റിപ്പോർട്ട്. നിലവിൽ ആണവച്ചോർച്ച ഇല്ലെന്നും എന്നാൽ അതിന്റെ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
ഇറാൻ നടത്തിയ തിരിച്ചടിയിൽ ഒന്നിലേറെ യുഎസ് യുദ്ധവിമാനങ്ങൾ തകർന്നുവെന്ന് കുവൈത്ത് സ്ഥിരീകരിച്ചു. എഫ്-15 ഈഗിൾ നിലംപൊത്തുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ നേരത്തെ പുറത്തുവിട്ടിരുന്നു. വിമാനങ്ങളിലുണ്ടായിരുന്ന പൈലറ്റുമാരെല്ലാവരും രക്ഷപെട്ടിട്ടുണ്ട്. കുവൈത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങളിലെല്ലാം ഇറാൻ ആക്രമണം ശക്തമാക്കി.




