Uncategorized

ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ സ്ഥാനാർഥിയാകും; എം.എം. മണിക്ക് സീറ്റില്ല

ഇടുക്കി: മുതിർന്ന സിപിഐഎം നേതാവ് എം.എം മണിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സിപിഐഎം. ജില്ലാ കമ്മിറ്റി നൽകിയ പട്ടിക തിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്. ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ സ്ഥാനാർഥിയാകും.

ജില്ലാ നേതൃത്വത്തിൻ്റെ പൂർണമായ പിന്തുണ ഉടുമ്പൻചോലയിൽ എം.എം. മണിക്കായിരുന്നു. രണ്ട് ടേം പൂർത്തിയാക്കിയ എം.എം. മണി തന്നെ ഉടുമ്പൻചോലയിൽ വിജയമുറപ്പിക്കാൻ സ്ഥാനാർഥിയാകണമെന്ന നിലപാടാണ് ഇടുക്കി ജില്ലാ നേതൃത്വത്തിന് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 38,000 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചത് എം.എം. മണിയുടെ ജനകീയത കാരണമാണെന്ന വിലയിരുത്തലിലായിരുന്നു ജില്ലാ നേതൃത്വം.
എന്നാൽ, സംസ്ഥാന നേതൃത്വം തീരുമാനിച്ചത് ദീർഘകാലം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന കെ.കെ. ജയചന്ദ്രനെ ആയിരുന്നു. ജില്ലാ നേതൃത്വത്തിൻ്റെ പട്ടിക തിരുത്തിയാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം. ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം പരിഗണിച്ച് തീരുമാനമെടുത്തേക്കും. എന്നാൽ, എം.എം. മണി രണ്ട് ടേം പൂർത്തിയാക്കിയതും, ശാരീരിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിലും കൂടിയാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button