Uncategorized

പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഇസ്രയേൽ–ഇറാൻ സംഘർഷം ശക്തമായ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലാകെ ആശങ്ക ഉയരുന്നതിനിടെ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണവും അതിന് പിന്നാലെ ഉണ്ടായ പ്രത്യാക്രമണവും മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാക്കിയ സാഹചര്യത്തിലാണ് ഇടപെടൽ അഭ്യർത്ഥിച്ചത്.

പ്രവാസി കേരളീയരുടേയും അവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളുടേയും ആശങ്ക സർക്കാർ അതീവ ഗൗരവത്തോടെ കാണുന്നതായി മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സാഹചര്യം ആവശ്യപ്പെട്ടാൽ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര മുന്നൊരുക്കങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകാൻ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ ബന്ധുക്കൾക്ക് ആശയവിനിമയം നടത്തുന്നതിനായി ഹെൽപ്പ് ലൈനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ കേരളം തയ്യാറാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാസി സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്ന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button