Uncategorized

സ്വ‌ർണവില വീണ്ടും കൂടിയോ? ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പാണ് ഇന്നലെ (ഫെബ്രുവരി 28) ഉണ്ടായത്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ആരംഭിച്ച ആക്രമണം ആയിരുന്നു സ്വർണവിലയിലും നിഴലിച്ചത്. 1,20,800 രൂപ നിരക്കിലാണ് വ്യാപാരം രാവിലെ നടന്നത് എങ്കിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടി. 5,240 രൂപയാണ് ഇന്നലെ മാത്രം സ്വർണത്തിന് കൂടിയത്. 1,23,720 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില.

ഇന്നും 1,23,720 രൂപയിൽ തന്നയാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15,465 രൂപയാണ് ഈടാക്കുന്നത്. അതേസമയം ഇറാനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വില വീണ്ടും ഉയരുമുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

അതേസമയം ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ചേ‌ർന്ന് ഇറാനിൽ ആരംഭിച്ച ആക്രമണത്തിൽ നിരവധി പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. പിന്നാലെ ഇറാനും തിരിച്ചടിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകളും മരുമകനും കൊച്ചുമകനും ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നിട്ടുണ്ട്. ഇറാനിലെ സ്കൂളുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നൂറിലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button