Uncategorized

മേഖലയ്ക്ക് പ്രാമുഖ്യം നൽകി കേളകം ഗ്രാമപഞ്ചായത്ത് 2026- 27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

ഉൽപാദന മേഖലയ്ക്ക് പ്രാധാന്യം നൽകി കേളകം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 23,26,545 രൂപ വരവും 22,77,5299 രൂപ ചെലവും 487319 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു ചാക്കോ അവതരിപ്പിച്ചത്. ഉൽപാദന മേഖലയ്ക്ക് 1,13,33000 കാർഷിക മേഖലയ്ക്ക് 31,29,000 രൂപയും ക്ഷീരകർഷകർക്ക് 65,0000രൂപയും.മൃഗ സംരക്ഷണത്തിന് 1704000 ലക്ഷം രൂപയും നിലവിൽ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ പി. എച്ച്. സി ആയുർവേദ ഡിസ്പെൻസറി ഹോമിയോ ഡിസ്പെൻസറി എന്നിവയ്ക്ക് മരുന്ന് പാലിയേറ്റീവ് പരിചരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 2905000 വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ എസ്. എ. എസ്. എ വികിതങ്ങൾ ഉൾപ്പെടെ 2270000 രൂപ വകയിരുത്തിയിട്ടുണ്ട്. വനിതാ മേഖലയിൽ വർക്ക്ഷെഡ് പൂർത്തീകരണം, വനിതകൾക്ക് മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനം,വിതരണം, പട്ടികവർഗ്ഗ വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം തുടങ്ങിയ വനിതാ വികസനത്തിന് 1940000 രൂപ വകയിരുത്തുകയുണ്ടായി. ലൈഫ് ഭവന പദ്ധതിയിൽ അവശേഷിക്കുന്ന മുഴുവൻ പേർക്കും ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ബജറ്റിൽ പ്രത്യേക ഊന്നൽനൽകിയിട്ടുണ്ട്. ഇതിനായി ലൈഫ് ഭവന പദ്ധതി ജനറൽ മാത്രമായി ഫണ്ട് ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അതിദദ്രർക്കുള്ള ചികിത്സയും മരുന്നും നൽകാനായി 10 ലക്ഷം ബജറ്റിൽ വകയിരുത്തി. വയോജന ആരോഗ്യ മെഡിക്കൽ ക്യാമ്പ്, കിടപ്പ് രോഗികളായ വയോജനങ്ങൾക്ക് ഡയപ്പർ, വയോജന മെഡിക്കൽ ക്യാമ്പ്, ഉപകരണം, നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും എന്നിങ്ങനെയായി 2025000 രൂപയും വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം ഭിന്നശേഷി സംഗമം കിടപ്പ് രോഗികളായ ഭിന്നശേഷി ക്കാർക്ക് ഡയപ്പർ വിതരണം, എന്നിവയ്ക്കായും തുക വകയിരുത്തി. സ്മൈൽ പ്ലസ്, സ്റ്റുഡൻസ് പോലീസ് കേഡറ്റ്പരിശീലനം, കെ എസ് എസ് എം ന്‌ വിഹിതം നൽകൽ, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എന്നിങ്ങനെ കുട്ടികളുടെ വികസനത്തിനായും തുക വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയ്ക്ക് 6877100 രൂപയും റോഡുകളുടെ മെയിന്റനൻസിനായി 31735000 ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പട്ടികവർഗ്ഗ വനിതകൾക്ക് വിവാഹ ധനസഹായം, പട്ടികജാതി ഉന്നതിയിൽ ഉള്ളവർക്ക് തയ്യൽ പരിശീലനം, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകൽ തുടങ്ങി പട്ടികജാതി വിഭാഗങ്ങൾക്കും പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ശുചിത്വ മേഖലയെ ഗ്രീൻ ആൻഡ് ക്ലീൻ പദ്ധതി, ബൊക്കാശോ ബക്കറ്റ് വിതരണം,നാപ്കിൻ, ഇൻസുലേറ്റർ എന്നിവയ്ക്കായും ബജറ്റിൽ തുക വക ഇരുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടുത്തി നടപ്പാക്കുന്ന സോപ്പ് പിറ്റ്, കമ്പോസ്റ്റ് പിറ്റ്,മണ്ണ് ജലസംരക്ഷണം, ജൈവ സംരക്ഷണം എന്നീ വിവിധ പ്രവർത്തനങ്ങൾക്ക് 5 കോടി രൂപയും ബജറ്റിൽ വകരുത്തിയിട്ടുണ്ട്. കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ബജറ്റിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പൊന്നപ്പൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button