Uncategorized
പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം കൂളായി പരിഭാഷ ചെയ്ത് കൊച്ചുമിടുക്കി; താരമായി ഫാത്തിമ അജ്‌മി

കോഴിക്കോട്: പ്രിയങ്കാ ഗാന്ധി എംപിയുടെ പ്രസംഗം കൂളായി പരിഭാഷപ്പെടുത്തി സ്കൂളിലെയും നാട്ടിലെയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെയും താരമായി മാറിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി.
കോഴിക്കോട് കൈതപ്പൊയിൽ എംഇഎസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ അജ്‌മിയാണ് പ്രിയങ്കയുടെ പരിഭാഷകയായത്.
ഇന്നലെ വൈകീട്ട് കൈതപ്പൊയിൽ എംഇഎസ് സ്കൂകൂളിൻ്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി. ഏകദേശം ഏഴ് മിനിറ്റോളമാണ് പ്രിയങ്കാ ഗാന്ധി പ്രസംഗിച്ചത്. കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു പ്രിയങ്ക പ്രധാനമായും വേദിയിൽ സംസാരിച്ചത്. ആ പ്രസംഗം മുഴുവൻ പരിഭാഷപ്പെടുത്തിയത്* ഫാത്തിമ അജ്‌മി ആണ്. പ്രിയങ്കാ ഗാന്ധിയേക്കാൾ ഇന്നലെ ആ വേദിയിൽ താരമായി മാറിയത് ഫാത്തിമ അജ്‌മിയാണ്.




