Uncategorized

പൊലീസ് അനാസ്ഥയിൽ പ്രതിഷേധം; വി. കുഞ്ഞികൃഷ്ണൻ കുത്തിയിരിപ്പ് സമരത്തിലേക്ക്

കണ്ണൂർ: പയ്യന്നൂരിൽ കുത്തിയിരിപ്പ് സമരത്തിന് ഒരുങ്ങി സിപിഐഎം ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രസന്നൻ്റെ ബൈക്ക് കത്തിച്ചതിലും, ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തൻ്റെ പുസ്തകം ഏറ്റുവാങ്ങിയ വി.എസ്. അനിൽകുമാറിന്റെ വീട്ടിൽ റീത്ത് വച്ചതിലും പൊലീസ് അനാസ്ഥ ആരോപിച്ചാണ് സമരം.

രാവിലെ 11 മണി മുതൽ പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. കൂടെ ആരൊക്കെ ഉണ്ടാകും, ജാഗ്രതാ പയ്യന്നൂർ തുടങ്ങിയ സംഘടനകളുടെ പിന്തുണയുണ്ടാകുമോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button