Uncategorized
എടപ്പാളിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം; ഒരാൾക്ക് പരിക്ക്, രണ്ടുപേർക്കെതിരെ കേസെടുത്തു

മലപ്പുറം: എടപ്പാള്‍ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിൽ ഒരാള്‍ക്ക് പരിക്ക്. അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ചങ്ങരംകുളം പൊലീസ് കേസ് എടുത്തു. വെടിക്കെട്ടിന്റെ ഭാഗമായി നിന്ന രണ്ടുപേർക്കെതിരെയാണ് കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.




