Uncategorized

രക്തസാക്ഷി ഫണ്ട്‌ ക്രമക്കേട്; പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കം

രക്തസാക്ഷി ഫണ്ട്‌ ക്രമക്കേട് ആരോപണത്തിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കം. രക്തസാക്ഷി ഫണ്ട്‌ പിരിവിലെ കണക്ക് അവതരിപ്പിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ആണ് അംഗങ്ങൾ ആവശ്യം ഉന്നയിച്ചത്. പയ്യന്നൂർ എംഎൽഎ ടിഎ മധുസൂദനനും യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. 20 അം​ഗ ഏരിയ കമ്മിറ്റി യോ​ഗമായിരുന്നു ചേർന്നത്.

ബഹുജനങ്ങൾക്ക് മുന്നിൽ രക്തസാക്ഷി ഫണ്ടിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുമെന്നായിരുന്നു ജില്ലാ സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ചേർന്ന ഏരിയ സെക്രട്ടറി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിച്ചില്ല. മറിച്ച് വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി എടുത്ത നടപടികളും ഇതുമായി ബന്ധപ്പെട്ട വിശദീകരണ റിപ്പോർട്ടാണ് അവതരിപ്പിച്ചത്.

വിശദീകരണ റിപ്പോർട്ടല്ല വേണ്ടതെന്നും വ്യക്തമായ കണക്ക് അവതരിപ്പിച്ച് പാർട്ടി അം​ഗങ്ങൾക്കും അനുഭാവികൾക്കുമുള്ള സംശയം ദൂരികരിക്കണമെന്ന് അം​ഗങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ‌ ജില്ലാ സെക്രട്ടറിയുടെ ഔദ്യോ​ഗിക പക്ഷം ഇത് അം​ഗീകരിച്ചില്ല. തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. തർക്കത്തെ തുടർന്ന് ഏരിയ കമ്മിറ്റി യോ​ഗം അലസി പിരിയുകായിരുന്നു. ഭിന്നതയുണ്ടായ സാഹചര്യത്തിൽ ഉടക്കി പിരിഞ്ഞ അം​ഗങ്ങളെ അനുയപ്പിക്കാനുള്ള നീക്കം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button