Uncategorized

ഫ്ലക്സ് കത്തിച്ചതിൽ പ്രതിഷേധം; വിഴിഞ്ഞം പുളിങ്കൊടിയിൽ സിപിഎമ്മിന്റെ ഓഫീസ് അടിച്ചുതകർത്ത് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം പുളിങ്കൊടിയിൽ സിപിഎമ്മിൻ്റെ ഓഫീസ് അടിച്ചുതകർത്തു കോൺഗ്രസ്. ഇന്നലെ കോൺഗ്രസിൻ്റെ ഫ്ലക്‌സ് സിപിഎമ്മുകാർ കത്തിച്ചിരുന്നു.
ഇതിനെതിരെ കോൺഗ്രസ് പ്രകടനം പോകുന്നതിനിടെയാണ് സിപിഎം ഓഫീസിനകത്തെ കസേരകളും ഫ്ലക്സുകളും തകർത്തത്. ഓഫീസിനകത്തെ കസേരകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്താണ് പ്രവർത്തകർ മടങ്ങിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഓഫീസ് തകർത്തതിൽ സിപിഎം പ്രകടനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button